മദര്‍ ഹോമിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

എന്നും ഞങ്ങളെ സ്നേഹിക്കുന്ന നല്ല ദൈവമേ അങ്ങ് തിരഞ്ഞെടുത്ത് പരിപാലിച്ച് വളര്‍ത്തുന്ന മദര്‍ ഹോം ധ്യാന കേന്ദ്രത്തെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അത്ഭുതങ്ങളും അടയാളങ്ങളും അയച്ച്‌ ദൈവ വചനത്തെ ഈ ഭവനത്തില്‍ സ്ഥിരീകരികുന്നതിനു ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു. ആത്മാക്കളുടെ രക്ഷയ്ക്കും ലോകം മുഴുവന്‍ വിശുദ്ധീകരണത്തിനും സഭയുടെ ഉണര്‍വിനായി ഈ ഭവനത്തെ അങ്ങ് തിരഞ്ഞെടുത്തിരിക്കുകയാണല്ലോ. ആയിരങ്ങളെ ഈ ഭവനത്തിലേക്ക് അങ്ങ് തന്നെ ആകര്‍ഷിച്ച് വചനത്താല്‍ വിശുദ്ധീകരിക്കേണമേ. ഇവിടെ വന്ന് ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും അനുഗ്രഹിക്കുകയും ദൈവ കൃപയില്‍ നിലനിര്‍ത്തുകയും ചെയ്യേണമേ.
‘എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന്‍ യേശുക്രിസ്തു വഴി നിങ്ങള്ക്ക് ആവശ്യമുള്ളതെല്ലാം നല്കുമെന്ന’ അങ്ങയുടെ വാഗ്ദാനം ഈ ഭാവനത്തോട് അങ്ങ് എന്നും പൂര്‍ത്തി ആക്കണമേ. ഈ ഭവനത്തെ സഹായിച്ചതും സഹായിച്ചുകൊണ്ടിരികുന്നതും ആയ എല്ലാ വ്യക്തികളെയും ആയിരം മടങ്ങ്‌ പ്രതിഫലം കൊടുത്ത് അനുഗ്രഹികേണമേ. പ്രാര്‍ത്ഥനയും ലാളിത്യവും നിശബ്ദതയും ശൈലിയായി സ്വീകരിച്ച് വളരുവാന്‍ മദര്‍ ഹോമിനുമേല്‍ കരുണ വര്‍ഷിക്കണമേ.
മദര്‍ ഹോമിന്റെ അമ്മയായ പരിശുദ്ധ മറിയമേ കാനയിലെ കുറവ് പരിഹരിക്കുവാന്‍ മാധ്യസ്ഥം വഹിച്ചതു പോലെ ഞങ്ങളുടെ വേദനകളും രോഗങ്ങളും കുറയ്ക്കുവാന്‍ അങ്ങ് ഇടപെടണമേ. അങ്ങയുടെ സ്നേഹ നിലാവില്‍ ഞങ്ങളെ കാത്തുസൂക്ഷികണമേ. സകല വിശുദ്ധരുടെയും സഹായം ഞങ്ങള്ക്ക് ഉണ്ടാകുമാറാകട്ടെ. ആമ്മേന്‍

1 സ്വര്ഗ്ഗ് 1 നന്മ 1

Download Premium Magento Themes Free | download premium wordpress themes free | giay nam dep | giay luoi nam | giay nam cong so | giay cao got nu | giay the thao nu